ദില്ലിയില്‍ പൊലീസിന് നേരെ വെടിയുതിര്‍ത്ത മുഹമ്മദ് ഷാരൂഖിനെതിരെ  കൊലപാതകശ്രമത്തിന് കുറ്റം ചുമത്തുമെന്ന് പൊലീസ്. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ, ദില്ലിയില്‍ പൊലീസിന് നേരെ വെടിയുതിര്‍ത്ത മുഹമ്മദ് ഷാരൂഖിനെതിരെ കൊലപാതകശ്രമത്തിന് കുറ്റം ചുമത്തുമെന്ന് പൊലീസ്. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഷാരൂഖിന് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും ദില്ലി അഡീഷണൽ കമ്മിഷണർ അജിത് കുമാര്‍ സിംഗ്ള അറിയിച്ചു. 

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നാണ് ദില്ലി ക്രൈംബ്രാഞ്ച് മുഹമ്മദ് ഷാരൂഖിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24നാണ് വടക്കു കിഴക്കന്‍ ദില്ലിയിലെ ജാഫറാബാദില്‍ പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികള്‍ക്കും നേരെ ഷാരുഖ് തോക്കുചൂണ്ടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തുവന്നിരുന്നു.

Read Also: ദില്ലി കലാപത്തിനിടെ പൊലീസിന് നേരെ വെടിവെച്ചയാള്‍ അറസ്റ്റിൽ

തോക്കും ചൂണ്ടി വന്ന ഷാരൂഖ് സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയയുടെ നെറ്റിയില്‍ തോക്കിന്‍റെ ബാരല്‍ അമര്‍ത്തി ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന്. ജനക്കൂട്ടത്തെ ലക്ഷ്യമാക്കി എട്ടു റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്തു. 

Read Also: തോക്കും ചൂണ്ടി വന്ന കലാപകാരിയെ പതറാതെ നിന്നുതടുത്ത ദീപക് ദഹിയ എന്ന ഹെഡ് കോൺസ്റ്റബിൾ