Asianet News MalayalamAsianet News Malayalam

'നായക് ഹൂം മേ'...ജന്മദിന പാർട്ടിയിൽ തോക്കുമായി ഡാൻസ്; മസിൽ കാണിച്ച് വൈറലായ ജയിൽ സൂപ്രണ്ട് വിവാദത്തിൽ

സഞ്ജയ് ദത്ത് നായകനായ ബോളിവുഡ് ചിത്രമായ ഖൽ നായക്കിലെ ജനപ്രിയ ഗാനമായ "ഖൽ നായക് ഹൂം മേം" എന്ന ഗാനത്തിന് തോക്കുമായി ദീപക്  നൃത്തം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടത്.  

Delhi viral Bodybuilder police officer Waves Pistol While Dancing At Party Video goes Viral
Author
First Published Aug 9, 2024, 4:09 PM IST | Last Updated Aug 9, 2024, 4:10 PM IST

ദില്ലി: ജന്മദിനാഘോഷത്തിനിടെ ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുന്നതിനിടെ തോക്കു ചൂണ്ടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ വൈറലാകുന്നു. തിഹാർ ജയിലിൽ അസിസ്റ്റന്‍റ് സൂപ്രണ്ടും സോഷ്യൽ മീഡിയയിലെ വൈറൽ താരവുമായ ദീപക് ശർമ്മയാണ് പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്.  ഒരു  ജന്മദിന പാർട്ടിയിൽ ഹോളിവുഡ് ഗാനത്തിന് ചുവട് വെച്ച് ദീപക് തന്‍റെ പിസ്റ്റൾ വീശുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.  രാജ്യതലസ്ഥാനത്തെ ഗോണ്ട മേഖലയിലെ ഒരു അപ്പാർട്ട്മെന്‍റിലാണ്  സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. 

സഞ്ജയ് ദത്ത് നായകനായ ബോളിവുഡ് ചിത്രമായ ഖൽ നായക്കിലെ ജനപ്രിയ ഗാനമായ "ഖൽ നായക് ഹൂം മേം" എന്ന ഗാനത്തിന് തോക്കുമായി ദീപക്  നൃത്തം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടത്.  നൃത്തം ചെയ്യുന്നതിനിടെ ദീപക് ശർമ്മ തോക്ക് ചൂണ്ടുന്നത് കാണാം. ഇത് വളരെ  നിരുത്തരവാദപരമാണെന്നും നടപടി വേണമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന പ്രതികരണം.

ബോഡ് ബിൽഡറായ ദീപക് ശർമ്മയ്ക്ക് ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിൽ വലിയ ആരാധകരാണ് ഉള്ളത്. ദീപക്കിന്  ഇൻസ്റ്റാഗ്രാമിൽ 4.4 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ലയൺ ഓക്ക് ഇന്ത്യൻ' എന്ന വ്യാജേന സ്ഥാപനം നടത്തി 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ  മുഖ്യ സൂത്രധാരൻ സുകേഷ് ചന്ദ്രശേഖറിന്‍റെ വീട്ടില്‍  റെയ്ഡ് നടത്തിയതടക്കം  ദീപക്  വ്യാപക ശ്രദ്ധ നേടിയിരുന്നു. ബോഡി ബിൽഡിങ്ങിലും ഫിറ്റ്നസിലും എല്ലാവർക്കും മാതൃകയാകുന്നതിനോടൊപ്പം വിവാദങ്ങളിലും ദീപക് ശർമ്മയുടെ പേര് പല തവണ ഉയർന്നു കേട്ടു. കഴിഞ്ഞ വർഷം ഒരു സ്ത്രീയിൽ നിന്ന് 50 ലക്ഷം രൂപ കബളിപ്പിച്ചെന്ന ആരോപണം ദീപക്കിന് നേരെ ഉയർന്നിരുന്നു. 

Read More : ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിനും വിലക്ക്: സംസ്ഥാനത്ത് 5 ദിവസത്തേക്കുള്ള മഴ പ്രവചനം

Latest Videos
Follow Us:
Download App:
  • android
  • ios