ജനവാസം കുറഞ്ഞ ഫ്ലാറ്റ് സമുച്ചയം ആദ്യം പൊളിക്കുക, ജനസാന്ദ്രത ഏറിയ ആല്‍ഫ സെറീന്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് രണ്ടാം ദിവസത്തേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രദേശവാസികള്‍ ഏറെനാളായി ഉന്നയിച്ചിരുന്നു.
കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തില്ല. പൊലീസ് കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാത്രി കളക്ടര്‍ വിളിച്ച യോഗത്തിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ജനവാസം കുറഞ്ഞ ഫ്ലാറ്റ് സമുച്ചയം ആദ്യം പൊളിക്കുക, ജനസാന്ദ്രത ഏറിയ ആല്‍ഫ സെറീന്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് രണ്ടാം ദിവസത്തേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രദേശവാസികള്‍ ഏറെനാളായി ഉന്നയിച്ചിരുന്നു.
ഐജി വിജയ് സാക്കറെ ഇന്ന് ഉച്ചക്ക് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഒരുകാരണവശാലും നിലവിലുള്ള ഷെഡ്യൂള്‍ മാറ്റേണ്ടതില്ലെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. അതേസമയം നാളെ മുതൽ ഫ്ലാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങും സ്ഫോടന സമയത്ത് 5 ഫ്ളാറ്റുകളുടെയും സമീപത്തു നിന്നായി 290 കുടുംബങ്ങളെ ഒഴിപ്പിക്കും.സ്ഫോടനത്തിന് 3 മണിക്കൂർ മുൻപ് ആളുകൾ ഒഴിയണം.സ്ഫോടന സമയത്ത് മാത്രം ഗതാഗത നിയന്ത്രണവും വൈദ്യുതി നിയന്ത്രണവും ഉണ്ടാകും.
ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയക്രമം ഇങ്ങനെയാണ്:
ജനുവരി 11- രാവിലെ 11 മണി - ഹോളി ഫെയ്‍ത്ത് - 19 നിലകൾ - എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 11- 11.30 മണി - ആൽഫ സെറീൻ ടവേഴ്‍സ് - വിജയ സ്റ്റീൽ എന്ന കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 12- രാവിലെ 11 മണി - ജെയ്ൻ കോറൽ കോവ്, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 12- ഉച്ചയ്ക്ക് രണ്ട് മണി - ഗോൾഡൻ കായലോരം, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല