വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ദില്ലി: സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളു‌ടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഎസ്എമ്മില്‍ പൊരുത്തക്കേടുകൾ ഉണ്ടായി. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വീണ്ടും ഒഎസ്എം നടപ്പാക്കുന്നതിൽ ചർച്ച നടത്തും. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജിൻഡാലാണ് സിബിഎസ്ഇക്ക് വക്കീൽ നോട്ടീസ് അയച്ചത്.