Asianet News MalayalamAsianet News Malayalam

'നോട്ടെണ്ണൽ' അവസാനിച്ചു! കോൺ​ഗ്രസ് എംപിയുടെ സ്ഥാപനങ്ങളിലെ റെയ്ഡില്‍ കണ്ടെത്തിയത് 351 കോടി രൂപ

351 കോടി രൂപയാണ് ഐടി റെയ്ഡിൽ കണ്ടെത്തിയത്. പണം 200 ബാഗുകളിലാക്കി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.

Dheeraj Sahu IT Raids RS 353 recovered from premises linked to Congress MP as counting ends NBU
Author
First Published Dec 11, 2023, 9:18 AM IST

ദില്ലി: ഒഡിഷയിലെ കോൺ​ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത കള്ളപ്പണം എണ്ണി തീർത്തു. 351 കോടി രൂപയാണ് ഐടി റെയ്ഡിൽ കണ്ടെത്തിയത്. അഞ്ച് ദിവസം കൊണ്ടാണ് നോട്ടെണ്ണൽ പൂർത്തിയാക്കാനായത്. ഒഡീഷയിലെ രണ്ട് എസ്ബിഐ ബ്രാഞ്ചുകളിലായി 3 ഡസൻ നോട്ടെണ്ണൽ യന്ത്രങ്ങളുപയോ​ഗിച്ചാണ് പണം എണ്ണിത്തീര്‍ത്തത്. പണം 200 ബാഗുകളിലാക്കി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. അതിനിടെ, എംപിയെ കുറ്റപ്പെടുത്തി ഒഡീഷയിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios