Asianet News MalayalamAsianet News Malayalam

കൊവിഡ് ഭേദമായതിന് പിന്നിലെ പുറത്തിറങ്ങി കറക്കം; കേസെടുത്ത് നാഗ്പുര്‍ പൊലീസ്

ഇന്നലെ നാഗ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ആളാണ് ഐസ്വലേഷനില്‍ കഴിയാതെ നിരത്തിലിറങ്ങിയത്. ഇയാള്‍ കണ്ടെത്തിയ പൊലീസ് കേസെടുത്ത ശേഷം വീണ്ടും ക്വാറന്‍റൈനിലാക്കി

discharged patient booked for violating isolation orders
Author
Nagpur, First Published Apr 18, 2020, 9:16 PM IST

നാഗ്പുര്‍: കൊവിഡ് 19 വൈറസില്‍ നിന്ന് മുക്തനായ ആള്‍ നാഗ്പുരില്‍ പുറത്തിറങ്ങി കറങ്ങി. ഇന്നലെ നാഗ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ആളാണ് ഐസ്വലേഷനില്‍ കഴിയാതെ നിരത്തിലിറങ്ങിയത്. ഇയാള്‍ കണ്ടെത്തിയ പൊലീസ് കേസെടുത്ത ശേഷം വീണ്ടും ക്വാറന്‍റൈനിലാക്കി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരിച്ചത് 43 പേരാണെന്നും, 991 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്രസർക്കാർ അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 14,378 ആയി ഉയർന്നു. ആകെ രാജ്യത്തെ മരണസംഖ്യ 488 ആണ്. രാജ്യത്തെ കൊവിഡ് ബാധ ഇപ്പോഴും നിയന്ത്രണ വിധേയം തന്നെയാണെന്ന് പറഞ്ഞ കേന്ദ്രസർക്കാർ മരണനിരക്ക് വെറും 3.35% മാത്രമാണെന്നും വ്യക്തമാക്കി.

കൊവിഡിനെ നിയന്ത്രണവിധേയമാക്കിയ കാസർകോട് മാതൃകയെ കേന്ദ്രസർക്കാർ അഭിനന്ദിക്കുകയും ചെയ്തു.ഇതോടൊപ്പം, മരണനിരക്കിലും പുതിയ ചില കണക്കുകൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. 0 - 45 വയസ്സ് വരെയുള്ളവരിൽ മരണനിരക്ക് - 14.4% ആണ്. 45 - 60 വയസ്സ് വരെയുള്ളവരിൽ കൊവിഡ് മരണനിരക്ക് 10.3% ആണ്. 60 - 75 വയസ്സ് വരെയുള്ളവരിൽ മരണനിരക്ക് 33.1% ആകുന്നതായും, 75 വയസ്സിന് മുകളിലുള്ളവരിൽ ഇത് 42.2% ആകുന്നതായും സർക്കാർ പറയുന്നു. അതിനാൽ, വൃദ്ധരെ കരുതലോടെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

Follow Us:
Download App:
  • android
  • ios