ഭേദഗതിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് സമിതിക്ക് മുന്‍പാകെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഭേദഗതി ബില്‍ ആവിഷ്കാര സ്വാതന്ത്രത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് എംപിമാര്‍ കുറ്റപ്പെടുത്തി. 

ദില്ലി: വിവാദ സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലില്‍ പാര്‍ലമെന്‍ററി സ്ന്‍റാന്‍റിങ് കമ്മിറ്റിയില്‍ ചർച്ച. വാര്‍ത്താ വിതരണ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സമിതിക്ക് മുന്‍പാകെ ഹാജരായി. ഭേദഗതിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് സമിതിക്ക് മുന്‍പാകെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഭേദഗതി ബില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് എംപിമാര്‍ കുറ്റപ്പെടുത്തി. 

അതേസമയം ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്രസർക്കാരിന് കത്തയച്ചു. നീക്കം ആവിഷ്ക്കാര സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടുന്നതാണെന്നും പുരോഗമന രാഷ്ട്രത്തിന് ചേര്‍ന്നതല്ലെന്നും കത്തില്‍ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.