Asianet News MalayalamAsianet News Malayalam

ചര്‍ച്ച പരാജയം; താങ്ങുവിലയില്‍ മാത്രം വിട്ടുവീഴ്‍ചയെന്ന നിര്‍ദേശം കര്‍ഷകര്‍ തള്ളി

. താങ്ങുവിലയിൽ മാത്രം വിട്ടുവീഴ്ചയാകാം എന്ന സർക്കാർ നിർദ്ദേശം കർഷക സംഘടനകൾ തള്ളി. അടുത്ത ചര്‍ച്ച ജനുവരി എട്ടിന് നടക്കും. 

discussion with farmers failed
Author
Delhi, First Published Jan 4, 2021, 6:00 PM IST

ദില്ലി: കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ ഏഴാമത്തെ ചര്‍ച്ചയും പരാജയം. താങ്ങുവിലയിൽ മാത്രം വിട്ടുവീഴ്ചയാകാം എന്ന സർക്കാർ നിർദ്ദേശം കർഷക സംഘടനകൾ തള്ളി. അടുത്ത ചര്‍ച്ച ജനുവരി എട്ടിന് നടക്കും. കാര്‍ഷിക നിയമങ്ങൾ പിൻവലിക്കാനായി ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ ആവശ്യം. അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ബില്ല് പാസാക്കിയാൽ മതി. താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കാന്‍ ഇപ്പോൾ ലോക്സഭയിലുള്ള സ്വകാര്യ ബിൽ അംഗീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലൈൻസ് കമ്പനി രംഗത്തെത്തി. റിലൈൻസിന്‍റെയും അദാനിയുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചുള്ള സമരങ്ങൾ കൂടി കര്‍ഷക സംഘടനകൾ ശക്തമാക്കുമ്പോഴാണ് കര്‍ഷകര്‍ക്ക് ഉറപ്പുമായി മുകേഷ് അംബാനിയുടെ റിലൈൻസ് ഇൻഡസ്ട്രീസ് രംഗത്തെത്തിയത്. അന്നദാതാക്കളായ കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളും, സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയിൽ കുറഞ്ഞ നിരക്കിൽ ഉല്പന്നങ്ങൾ സംഭരിക്കില്ല, കരാര്‍ കൃഷി നടത്തില്ല, കൃഷി ഭൂമി വാങ്ങില്ല എന്നീ ഉറപ്പുകളാണ് പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകര്‍ക്ക് റിലൈൻസ് നൽകുന്നത്.

എന്നാല്‍ റിലൈൻസിന്‍റെ ഉറപ്പല്ല, സര്‍ക്കാരിന്‍റെ ഉറപ്പാണ് വേണ്ടതെന്ന് കര്‍ഷക സംഘടനകൾ പ്രതികരിച്ചു. അതിനിടെ പഞ്ചാബിലിലും ഹരിയാനയിലും ജിയോ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് റിലൈൻസ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ജിയോ ടവറുകൾ കര്‍ഷകര്‍ തകര്‍ത്തിരുന്നു. 


 

Follow Us:
Download App:
  • android
  • ios