Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങൾ

ഖടോലിയിലെ റേഷൻ കടയ്ക്ക് പിന്നിലായാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്

dismembered body of an unidentified woman was found in three bags in Madhya Pradeshs Guna
Author
First Published Aug 13, 2024, 11:36 AM IST | Last Updated Aug 13, 2024, 11:36 AM IST

ഗുണ: മധ്യപ്രദേശിലെ ഗുണയിൽ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങൾ മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗുണയിലെ ഖടോലി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഖടോലിയിലെ റേഷൻ കടയ്ക്ക് പിന്നിലായാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. 

വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി ബാഗ് പരിശോധിച്ചു. തിരിച്ചറിയാത്ത സ്ത്രീയുടെ മൃതദേഹ ഭാഗങ്ങളായിരുന്നു ബാഗിനുള്ളിലുണ്ടായിരുന്നത്. മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത് കൊലപാതകം നടന്ന് ഏറെ നേരം കഴിഞ്ഞ ശേഷമല്ലെന്നാണ് ചഞ്ചോട സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലീസ് ദിവ്യ രജാവത്ത് മാധ്യമങ്ങളോട് വിശദമാക്കിയത്. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമാണ് സംഭവിച്ചതിലേക്കുള്ള ,സൂചന ലഭ്യമാകൂവെന്നാണ് പൊലീസ് പ്രതികരണം. മേഖലയിലെ സിസിടിവികൾ പൊലീസ് പരിശോധന ആരംഭിച്ചതായും പൊലീസ് വിശദമാക്കി. 

നേരത്തെ ജൂൺ മാസം രണ്ടാംവാരത്തിൽ മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് ബാഗിനുള്ളിലാക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ശുചീകരണ തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗുകൾ കണ്ടെത്തിയത്. മൃതദേഹത്തിലെ കൈകളും ബാഗുകളിലുണ്ടായിരുന്നില്ല. 20നും 25നും ഇടയിൽ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. 

ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ 2022ൽ രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമ സംഭവങ്ങളിൽ ആദ്യ മുന്ന് സംസ്ഥാനങ്ങളിലാണ് മധ്യപ്രദേശുള്ളത്. 2022ൽ മാത്രം 3046 സ്ത്രീകളും പെൺകുട്ടികളുമാണ് മധ്യപ്രദേശിൽ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുള്ളത്. പോക്സോ അനുബന്ധിയായ കേസുകളിലും മധ്യപ്രദേശ് മുന്നിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios