ലക്ഷ്മി മെഷ്യൻ വർക്സ് (LMW) സംഘടിപ്പിക്കുന്ന 11-ാമത് ഡിജെ മെമ്മോറിയൽ ഫോട്ടോഗ്രാഫി അവാർഡ് പ്രഖ്യാപിച്ചു. കമ്പനി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായിരുന്ന ഡോ. ഡി ജയവർദ്ധന വേലുവിന്റെ സ്മരണാർത്ഥമാണ് ഡി ജെ ഫോട്ടോഗ്രഫി അവാർഡ് ഏർപ്പെടുത്തിയത്

കോയമ്പത്തൂ‍ര്‍: ലക്ഷ്മി മെഷ്യൻ വർക്സ് (LMW) സംഘടിപ്പിക്കുന്ന 11-ാമത് ഡിജെ മെമ്മോറിയൽ ഫോട്ടോഗ്രാഫി അവാർഡ് പ്രഖ്യാപിച്ചു. കമ്പനി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായിരുന്ന ഡോ. ഡി ജയവർദ്ധന വേലുവിന്റെ സ്മരണാർത്ഥമാണ് ഡി ജെ ഫോട്ടോഗ്രഫി അവാർഡ് ഏർപ്പെടുത്തിയത്. കോയമ്പത്തൂർ കസ്തൂരി ശ്രീനിവാസൻ ട്രസ്റ്റ് ഗാലറിയിൽ നടന്ന ചടങ്ങിലാണ് വിജയികളെ പ്രാഖ്യാപിച്ചത്.

ക്രിയേറ്റിവ് നേച്ചർ , സൺ റൈസ് ആന്റ് സൺ സെറ്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് അവാർഡ്. ക്രിയേറ്റിവ് നേച്ചർ വിഭാഗത്തിൽ ഗുജറാത്ത് സ്വദേശി സൗമഭ്രതാ മൗലിക് ( ചിത്രം: Harbingers of Spring) ഒന്നാം സ്ഥാനവും മഹാരാഷ്ട്രാ സ്വദേശി മന്ദർ മോഹൻ ഗൗമാരേ ( Water War Veteran ) രണ്ടാം സ്ഥാനവും നേടി. പത്ത് ചിത്രങ്ങൾ പ്രോത്സാഹന സമ്മാനം പങ്കിട്ടു. 

Read more: മെസിയുടെ പേര് അഞ്ചാം തവണ, ലക്ഷ്യം രണ്ടാം പുരസ്‌കാരം

സൺ സെറ്റ് ആന്റ് സൺ റൈസ് വിഭാഗത്തിൽ വിയറ്റ്നാം ഫോട്ടോഗ്രാഫർ ഖാൻ പു ദുയി ( ചിത്രം: hero and loneliness) ഒന്നാം സ്ഥാനവും ബംഗാൾ ഫോട്ടോഗ്രാഫർ ശോഭിത് ഡേ ( ചിത്രം: Ice on fire) രണ്ടാം സമ്മാനവും നേടി. പത്ത് ചിത്രങ്ങൾ പ്രോത്സാഹന സമ്മാനം നേടി. മലയാളി ഫോട്ടോഗ്രാഫർമാരായ ഷൈജിത്ത് ഒൻഡേൻ ചെറിയാത്ത് ( ക്രിയേറ്റീവ് നേച്ചർ വിഭാഗം) , ജിമ്മി കാമ്പല്ലൂർ, സീമാ സുരേഷ് ( സൺ റൈസ് സൺ സെറ്റ് വിഭാഗം ) എന്നിവർ പ്രോത്സാഹന സമ്മാനം പങ്കിട്ടു.

Read more:'ജയ് ഭീമി'ന് വീണ്ടും നേട്ടം; സൂര്യ ചിത്രം ബെയ്ജിംഗ് ചലച്ചിത്രമേളയിലേക്ക്

അവാർഡുകളും 10 ലക്ഷം രൂപ വിലമതിക്കുന്ന ക്യാഷ് പ്രൈസുകളുമാണ് വിജയികൾക്ക് ലഭിക്കുക. 1620 ഫോട്ടോഗ്രാഫർമാരിൽ നിന്നായി ക്രിയേറ്റീവ് നേച്ചർ വിഭാഗത്തിൽ 4126 ചിത്രങ്ങളും സൺ റൈസ് സൺ സെറ്റ് വിഭാഗത്തിൽ 3391 ചിത്രങ്ങളും മത്സരത്തിനെത്തിയെന്ന് വിധി കർത്താക്കൾ അറിയിച്ചു. ഗണേഷ് എച്ച് ശങ്കർ (ബാംഗ്ലൂർ ), കേദാർ ഗോർ (മുംബൈ), പ്രവീൺ പി മോഹൻദാസ് (തൃശ്ശൂർ) എന്നിവരായിരുന്നു വിധികർത്താക്കൾ.