.ഡിഎംകെ അധികാരത്തിലുള്ളപ്പോൾ പണവും മസിൽപവറും ഉപയോഗിച്ച്ജനവിധി അട്ടിമറിക്കുമെന്നും , 2026ൽ ഡിഎംകെ സഖ്യത്തെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ നിന്ന്എഐഎഡിഎംകെയ്ക്ക്പിന്നാലെ ബിജെപിയും പിന്മാറി . മണ്ഡലത്തിൽ എൻഡിഎസ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു .ഡിഎംകെ അധികാരത്തിലുള്ളപ്പോൾ പണവും മസിൽപവറും ഉപയോഗിച്ച്ജനവിധി അട്ടിമറിക്കുമെന്നും , 2026ൽ ഡിഎംകെ സഖ്യത്തെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ പറഞ്ഞു. ബിജെപിയും പിന്മാറിയതോടെ ഡിഎംകെ സ്ഥാനാർത്ഥിക്ക്അനായാസ ജയം ഉറപ്പായി. സീമാന്‍റെ നാം തമിഴർ കക്ഷിപ്രധാന എതിരാളിയാകാനാണ് സാധ്യത. അടുത്ത മാസം അഞ്ചിനാണ്ഉപതെരഞ്ഞെടുപ്പ്