ഗവർണർ എപ്പോഴും ജനഹിതത്തിനും സംസ്ഥാനത്തിന്‍റെ  താല്പര്യത്തിനും  എതിരെന്ന് ഡിഎംകെ ഉന്നതധികാരസമിതി അംഗം ടി. കെ. എസ്. ഇളങ്കോവൻ 

ചെന്നൈ:തമിഴ്നാട് ഗവർണറെ രാഷ്‌ട്രപതി തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.ആർ എൻ രവി , ബിജെപിയുടെ കുഴലൂത്തുകാരൻ എന്ന് ഡിഎംകെ ഉന്നതധികാരസമിതി അംഗം ടി. കെ. എസ്. ഇളങ്കോവൻ ആരോപിച്ചു.ഗവർണർ എപ്പോഴും ജനഹിതത്തിനും സംസ്ഥാനത്തിന്റെ താല്പര്യത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നത്.ബാലാജി വിഷയത്തിലെ പിന്മാറ്റം നിയമോപദേശം കാരണമെന്ന് അദ്ദേഹം പരിഹസിച്ചു.ഗവര്ണരുടെ നടപടികൾ , ബിജെപിക്ക് അല്ല , ഡിഎംകെയ്ക്ക് ആകും നേട്ടമാവുകയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ ഉത്തരവ് ഗവർണർ പിൻവലിച്ചത് അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്ന്

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കില്ലെന്ന് ഗവര്‍ണറോട് സ്റ്റാലിന്‍ കടുപ്പിച്ച് പറഞ്ഞു.ഗവര്‍ണറുടെ അധികാരത്തിന്‍റെ പരിധികൾ അടക്കം ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ കത്ത് നൽകിയത്. ആര്‍.എൻ.രവിയെ രാഷ്ട്രപതി പുറത്താക്കണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. അതേസമയം മന്ത്രിയെ പുറത്താക്കിയ തീരുമാനം മരവിപ്പിച്ചത് , അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമെന്നാണ് ഗവര്‍ണറുടെ വിശദീകരണം .അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശം തേടുന്നതാകും ഉചിതമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചതിനാൽ മന്ത്രിയെ പിന്‍വലിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചെന്നാണ് സ്റ്റാലിന് ഗവര്‍ണര്‍ നൽകിയ കത്തിൽ പറയുന്നത്

മുൻപിൻ നോക്കാതെ മന്ത്രിയെ പുറത്താക്കി, പിന്നാലെ ഉത്തരവ് പിൻവലിച്ചു: നാണംകെട്ട് തമിഴ്‌നാട് ഗവർണർ