നിയമ പരിധിക്കുള്ളില്‍ തമിഴ് അഭയാര്‍ത്ഥകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്. 

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഡി എം കെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമം മതേതരത്വത്തിന് എതിരെന്നും റദ്ദാക്കണമെന്നുമാണ് ഡി എം കെ യുടെ ആവശ്യം. നിയമ പരിധിക്കുള്ളില്‍ തമിഴ് അഭയാര്‍ത്ഥകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്. ആര്‍ എസ് ഭാരതിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശ്രീലങ്കയില്‍ നിന്ന് മതത്തിന്‍റെ പേരില്‍ പീഡനം ഏറ്റുവാങ്ങിയ തമിഴ് വംശജര്‍ നിയമപരിധിക്കുള്ളില്‍ വരുന്നില്ലെന്നും ഹര്‍ജിക്കാന്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ ആറിനാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. 

YouTube video player