ആകെയുള്ള 138 മുനിസിപ്പാലിറ്റികളിൽ 132 എണ്ണത്തിലും ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 489 നഗരപഞ്ചായത്തുകളിൽ 391 എണ്ണത്തിലും ഡിഎംകെ സഖ്യം മുന്നിലാണ്.
ചെന്നൈ: തമിഴ്നാട്ടിലെ നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരി.
ആകെയുള്ള 138 മുനിസിപ്പാലിറ്റികളിൽ 132 എണ്ണത്തിലും ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 489 നഗരപഞ്ചായത്തുകളിൽ 391 എണ്ണത്തിലും ഡിഎംകെ സഖ്യം മുന്നിലാണ്. 987 സീറ്റുകളിൽ ഡിഎംകെ സഖ്യം വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു. എഐഎഡിഎംകെ സഖ്യം ഇതുവരെ ജയിച്ചത് 265 സീറ്റുകളിൽ മാത്രം. കോൺഗ്രസ് 65 ഉം ബിജെപി 24 സീറ്റുകളിലും വിജയിച്ചു. സിപിഎമ്മിന് 20ഉം സിപിഐക്ക് 9ഉം സീറ്റുകളിൽ ഇതുവരെ ജയിക്കാനായി.
ഇടതുകക്ഷികൾക്ക് മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സ്വാധീനം ഉയർത്താനായി. 200 വാര്‍ഡുകളുള്ള ചെന്നൈകോര്
നഗരപഞ്ചാ
നടൻ കമൽഹാസന്റെ പാർട്ടി മക്കൾ നീതിമയ്യത്തിന് ചലനമുണ്ടാക്കാനായില്ല. അതേസമയംനടൻ വിജയ്ന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം പുതുക്കോട്ടൈ, വലജാപേട്ട്, കുമാരപാളയംമുനിസിപ്പാലിറ്റികളിലടക്കം ശ്രദ്ധേയ വിജയങ്ങൾ സ്വന്തമാക്കി. വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37 ആം വാര്‍ഡില്‍ മത്സരിച്ച ഡിഎംകെയുടെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ഗംഗനായിക്കിന്റെ വിജയവും ശ്രദ്ധേയമാണ്.
