ത്രിപുര: കൊവിഡ് 19 രോ​ഗികളെ ചികിത്സിക്കുന്ന സമയത്ത് ഡോക്ടർമാരും ആരോ​ഗ്യ പ്രവർത്തകരും ധരിക്കുന്ന പിപിഇ മുഖാവരണം വികസിപ്പിച്ച് ത്രിപുരയിലെ ഡോക്ടർ. വെറും നാൽപത് രൂപ മാത്രമാണ് ഇതിന് വിലയെന്നും ഇദ്ദേഹം പറയുന്നു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ധരിക്കുന്ന സംരക്ഷിത കവചങ്ങളിലൊന്നാണ് ഫേസ് ഷീൽഡ്. ശ്വസനം വഴിയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചെയ്യുന്ന അവസരത്തിൽ രോ​ഗബാധ ഉണ്ടാകുന്നതിൽ നിന്നും ഫേസ് ഷീൽഡ് സഹായിക്കുന്നു. ത്രിപുര മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അർക്കാദിപ്ത ചൗധരിയാണ് ഫേസ് ഷീൽഡ് വികസിപ്പിച്ചിരിക്കുന്നത്. 

കൊറോണ വൈറസ് ബാധ വ്യാപകമായ സാഹചര്യത്തിലും പിപിഇ കിറ്റുകളുടെ ദൗർലഭ്യം വന്നതിനെ തുടർന്നാണ് കുറഞ്ഞ ചെലവിൽ ഫേസ് ഷീൽഡ് തയ്യാറാക്കാൻ ശ്രമിച്ചതെന്ന് ഡോക്ടർ വ്യക്തമാക്കി. പിപിഇ കിറ്റുകളിലെ ഫേസ് ഷീൽഡ് നിർമ്മിക്കാൻ ഏകദേശം 20 മുതൽ 25 രൂപ വരെയേ ചെലവ് വരുകയുള്ളൂ. എന്നാൾ ഫാർമസികളും ഓൺലൈൻ ഷോപ്പുകളും ഇതി വിൽക്കുന്നത് 250-499 രൂപയ്ക്കാണ്. കൊവിഡ് 19 ബാധിച്ച രോ​ഗികളെ പരിചരിക്കുന്ന സമയത്ത് നിർബന്ധമായും സംരക്ഷണ ഉപകരണങ്ങൾ ധരിച്ചിരിക്കണമെന്നും ഡോക്ടർ കൂട്ടിച്ചേർക്കുന്നു.