Asianet News MalayalamAsianet News Malayalam

ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു; വൈറസ് ബാധിതരെ ഡോക്ടര്‍ ചികിത്സിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

അതേസമയം കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 166 ആയി. കൊവിഡ് ബാധിതരുടെ എണ്ണവും രാജ്യത്ത് ഉയരുകയാണ്. 

doctor died of covid 19 in indore
Author
Indore, First Published Apr 9, 2020, 3:09 PM IST

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. ഡോ. ശത്രുഘന്‍ പുഞ്ചവനിയാണ് മരിച്ചത്. അർബിൻദോ ആശുപത്രിയിലെ ഡോക്ടറായിരുന്നു ഇയാള്‍. കൊവിഡ് രോഗികൾ ചികിത്സയിലുള്ള ആശുപത്രിയാണ് ഇതെങ്കിലും  മരിച്ച ഡോക്ടര്‍ കൊവിഡ് രോഗികളെ ചികിത്സിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 166 ആയി. കൊവിഡ് ബാധിതരുടെ എണ്ണവും രാജ്യത്ത് ഉയരുകയാണ്.  5700 ഓളം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനകം രാജ്യത്ത് 17 മരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.  മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 1135 ആയി. തമിഴ്നാട്ടിൽ 738 പേരാണ് രോഗബാധിതരായിട്ടുള്ളത്. ദില്ലിയാണ് രോഗം അതിവേഗം പടരുന്ന മൂന്നാമത്തെ സംസ്ഥാനം. ദില്ലിയിൽ മഹാരാജ അഗ്രസൻ ആശുപത്രിയിൽ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ദില്ലിയില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം 27 ആയി.

 

Follow Us:
Download App:
  • android
  • ios