കൊല്‍ക്കത്ത: പരിശീലനത്തിനെത്തിയ  ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധു മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരത്തില്‍. പ്രതിഷേധമറിയിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയുടെ പുറത്ത് മുദ്രാവാക്യങ്ങളുമായി ഒത്തുചേര്‍ന്നു.

ചൊവ്വാഴ്ചയാണ് നീല്‍ രത്തന്‍ സിര്‍കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറെ രോഗിയുടെ കൂടെയെത്തിയ ബന്ധു മര്‍ദ്ദിച്ചത്. പരിക്കേറ്റ ഡോക്ട‍റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിക്ക് പുറത്ത് മുദ്രാവാക്യങ്ങളുമായി ഒത്തുകൂടുകയും ആശുപത്രിയുടെ ഗേറ്റ് പുറത്തുനിന്ന് പൂട്ടുകയും ചെയ്തു.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. മര്‍ദ്ദനമേറ്റ ജൂനിയര്‍ ഡോക്ടറുടെ നില ഗുരുതരമാണെന്നും തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.