75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയറിയിക്കാൻ ഫോണിൽ വിളിച്ച് ട്രംപ്. വ്യാപാര തർക്കങ്ങൾക്കിടയിൽ നടന്ന ഈ സംഭാഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. 75-ാം ജന്മദിനത്തിൽ ഫോണിലൂടെ വിളിച്ചതിനും ആശംസകൾ അറിയച്ചതിനും നന്ദി പറഞ്ഞാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ഇന്ത്യ- യുഎസ് പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ട്രംപിനെ പോലെ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്നും മന്ത്രി കുറിച്ചു. സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഉക്രെയ്ൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള ട്രംപിന്റെ നീക്കങ്ങളെ പിന്തുണക്കുന്നുവെന്നും മോദി കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‍ർണ രൂപം:

‘Thank you, my friend, President Trump, for your phone call and warm greetings on my 75th birthday. Like you, I am also fully committed to taking the India-US Comprehensive and Global Partnership to new heights. We support your initiatives towards a peaceful resolution of the Ukraine conflict.’- Narendra Modi

അതേ സമയം, വ്യാപാര കരാറിലുൾപ്പടെ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ തർക്കങ്ങൾ പരിഹരിക്കാൻ നരേന്ദ്ര മോദിക്കും ഡോണൾഡ് ട്രംപിനും ഇടയിൽ ധാരണ. എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ആശംസ നേരാൻ നരേന്ദ്ര മോദിയെ ട്രംപ് ടെലിഫോണിൽ വിളിച്ചപ്പോഴാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ ധാരണയിലെത്തിയത്. തന്ത്രപ്രധാന ബന്ധം മുന്നോട്ടു കൊണ്ടു പോകുന്നതിൽ പ്രതിജ്ഞാബദ്ധമെന്നും യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന നീക്കത്തെ പിന്തുണയ്ക്കുന്നു എന്നും മോദി സംഭാഷണത്തിനു ശേഷം അറിയിച്ചിരുന്നു. ജൂൺ 16നു ശേഷം ഇതാദ്യമായാണ് രണ്ടു നേതാക്കളും സംസാരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൻറെയും വ്യാപാരകരാറിൻറെയും പേരിൽ ഇടിഞ്ഞ ബന്ധം മെച്ചപ്പെടുത്താൻ ഈ സംഭാഷണം ഇടയാക്കും. വ്യാപാര കരാറിൽ യുഎസ് വാണിജ്യ പ്രതിനിധി ദില്ലിയിൽ എത്തി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ട്രംപ് മോദിയെ വിളിച്ചത്.