ദില്ലി: ദൂരദര്‍ശന്‍റെ സ്ഥാപക അവതാരകരില്‍ ഒരാളായ നീലം ശര്‍മ അന്തരിച്ചു. ഇവര്‍ കാന്‍സര്‍ ബാധിതയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അവതാരകയെന്ന  നീലയില്‍ ഏറെ ശ്രദ്ധ നേടിയ ആളായിരുന്നു നിലം ശര്‍മ.

സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന അവരുടെ 'തേജസ്വിനി", 'ബഡി ചര്‍ച്ച' തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 2018ല്‍ സേവനം കണക്കിലെടുത്ത് നാരി ശക്തി പുരസ്കാരവും നീലം ശര്‍മയെ തേടിയെത്തി. 

തേജസ്വിനി എന്ന പരിപാടിയുടെ അവതാരകയായ നീലം ശര്‍മ സമൂഹത്തിന്‍റെ വിവിധ കോണുകളിലുള്ള സ്ത്രീ ശക്തി സ്ക്രീനിലേക്കെത്തിച്ചു. 20 വര്‍ഷമായി ദൂരദര്‍ശനില്‍ ജോലി ചെയ്തുവരികയായിരുന്നു.

നീലം ശര്‍മയുടെ വിയോഗത്തില്‍ ദൂരദര്‍ശന്‍ അനുശോചിച്ചു. ദില്ലി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖര്‍  അനുശോചനം രേഖപ്പെടുത്തി.