Asianet News MalayalamAsianet News Malayalam

ആയുധ രംഗത്തിന് കരുത്താകാൻ പുതിയ മിസൈൽ എത്തുന്നു; പുതിയ പതിപ്പിന്റെ പരീക്ഷണം വിജയം

ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് പരീക്ഷണം നടന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്മെന്‍റ് ഓര്‍ഗനൈസേഷനും ഇന്ത്യന്‍ നാവിക സേനയും സംയുക്തമായാണ് പരീക്ഷണപ്പറത്തല്‍ സംഘടിപ്പിച്ചത്.

DRDO Indian Navy successfully flight test Vertical Launch Short Range Surface to Air Missile
Author
First Published Sep 12, 2024, 9:14 PM IST | Last Updated Sep 12, 2024, 9:14 PM IST

ദില്ലി: ഡിആർഡിഒ വികസിപ്പിച്ച വെര്‍ട്ടിക്കല്‍ ലോഞ്ച് ഷോര്‍ട്ട് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈലിന്‍റെ പരീക്ഷണം വിജയം. ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് പരീക്ഷണം നടന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്മെന്‍റ് ഓര്‍ഗനൈസേഷനും ഇന്ത്യന്‍ നാവിക സേനയും സംയുക്തമായാണ് പരീക്ഷണപ്പറത്തല്‍ സംഘടിപ്പിച്ചത്. കരയിൽ നിന്ന് ആകാശത്തെ ലക്ഷ്യത്തിലേക്ക് തുടുക്കുന്ന പരീക്ഷമാണ് നടന്നത്. 

ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞരും ഇന്ത്യൻ നാവികസേനയുടെ പ്രതിനിധികളും വിക്ഷേപണം നിരീക്ഷിച്ചു. പുതിയതായി വികസിപ്പിച്ച് മിസൈൽ ഘടകങ്ങളുടെ പരീക്ഷണം വിജയമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. വിജയകരമായ പരീക്ഷണം പൂർത്തിയാക്കിയതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് അഭിനന്ദനം അറിയിച്ചു. പുതിയ മിസൈൽ സംവിധാനം ഇന്ത്യൻ നാവികസേനയുടെ ശക്തി വർധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios