ഡ്രോൺ ഇന്ത്യയുടേതാണോ പാകിസ്ഥാന്റേതാണോ എന്ന കാര്യത്തിൽ ഇതുവരെ വിശദീകരണം വന്നിട്ടില്ല.

ദില്ലി: ഗുജറാത്തിലെ കച്ച് അതിർത്തിയിൽ ഡ്രോൺ തകർന്നുവീണു. സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വൈദ്യുതി ലൈനിൽ ഇടിച്ചാണ് ഡ്രോൺ തകർന്നു വീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തു‌ടർന്ന് അതിർത്തി രക്ഷാ സേന, ഇന്ത്യൻ വ്യോമസേന, പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അതിർത്തിയിൽ നിന്നും 40 കിലോമീറ്റർ
അകലെയായാണ് ഡ്രോൺ തകർന്ന് വീണത്. ഡ്രോൺ ഇന്ത്യയുടേതാണോ പാകിസ്ഥാന്റേതാണോ എന്ന കാര്യത്തിൽ ഇതുവരെ വിശദീകരണം വന്നിട്ടില്ല.

ഇന്ന് ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാ​ഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തു‌ടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം