ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ആളുകൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് പൊലീസ് ഡ്രോണ്‍ ക്യാമറകളെ ആശ്രയിക്കുന്നനിടെയാണ് ഡ്രോണ്‍ ഉപയോഗിച്ച് ഒരു സംഘം പാന്‍മസാല കടത്ത് നടത്തിയത്.

അഹമ്മദാബാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങളെ നിരീക്ഷിക്കാന്‍ പൊലീസിന്‍റെ സഹായിയായി ഡ്രോണ്‍ ക്യാമറകള്‍ മാറിയിരുന്നു. എന്നാല്‍ ഡ്രോണുപയോഗിച്ച് ചില വിരുതന്മാര്‍ പൊലീസിനെ വെട്ടിച്ച് പാന്‍മസാല വിതരണം ചെയ്തു. ഗുജറാത്തിലെ മോര്‍ബിയില്‍ ആണ് സംഭവം.

ഡ്രോണിൽ പാൻ മസാല വിതരണം ചെയ്യുന്ന ടിക് ടോക് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ആളുകൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് പൊലീസ് ഡ്രോണ്‍ ക്യാമറകളെ ആശ്രയിക്കുന്നനിടെയാണ് ഡ്രോണ്‍ ഉപയോഗിച്ച് ഒരു സംഘം പാന്‍മസാല കടത്ത് നടത്തിയത്.

View post on Instagram

ക്യാമറയില്‍ പാന്‍മസാല പാക്കറ്റുകള്‍ പിടിപ്പിച്ച് വിതരണം ചെയ്യുന്ന വീഡിയോ ആദ്യം ടിക് ടോക്കിൽ ആണ് എത്തിയത്. വീഡിയോയിൽ, പാൻ മസാലയുടെ പാക്കറ്റുകൾ ഡ്രോണിൽ തൂങ്ങിക്കിടക്കുന്നതായി കാണാം. സംഭവം വൈറലായതോടെ സോഷ്യല്‍മീഡിയ വീഡിയോ ഏറ്റെടുക്കുകയും പിന്നാലെ പൊലീസ് പ്രതികളെ പിടകൂടുകയുമായിരുന്നു.