പൂജാമുറി പരിശോധിക്കുമ്പോൾ, ദൈവങ്ങളുടെ ഛായാചിത്രത്തിന് പിന്നിൽ പത്രക്കടലാസിൽ പൊതിഞ്ഞ നിലയിൽ ഒളിപ്പിച്ച കഞ്ചാവ് കെട്ടുകൾ കണ്ടെത്തി.

ഹൈദരാദാബ്: ദൈവങ്ങളുടെ ചിത്രങ്ങൾക്ക് പിന്നിൽ 10 കിലോ കഞ്ചാവ് ഒളിപ്പിച്ച് പൂജ നടത്തിയ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലെ ധൂൽപേട്ടിൽനിന്നാണ് യുവാവിനെ പിടികൂടിയത്. ദൈവങ്ങളുടെ ഛായാചിത്രങ്ങൾക്ക് പിന്നിൽ 10 കിലോ കഞ്ചാവ് ഒളിപ്പിച്ചതിന് രോഹൻ സിംഗ് എന്ന പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഒഡീഷയിൽ നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നതെന്നും ഗച്ചിബൗളി ഉൾപ്പെടെ നഗരത്തിലുടനീളം വിതരണം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ഇയാൾ കഞ്ചാവ് വിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം വീട്ടിലെത്തി തിരഞ്ഞു. 

എന്നാൽ എവിടെയും കണ്ടെത്താനായില്ല. ഒടുവിൽ പൂജാമുറി പരിശോധിക്കുമ്പോൾ, ദൈവങ്ങളുടെ ഛായാചിത്രത്തിന് പിന്നിൽ പത്രക്കടലാസിൽ പൊതിഞ്ഞ നിലയിൽ ഒളിപ്പിച്ച കഞ്ചാവ് കെട്ടുകൾ കണ്ടെത്തി. സംശയം തോന്നാതിരിക്കാനായി ഇയാൾ ചിത്രങ്ങൾക്ക് മുന്നിൽ വിളക്ക് കത്തിച്ചിരുന്നു. രോഹൻ സിംഗ് മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു.

Scroll to load tweet…