കഴിഞ്ഞ വർഷം ജൂലൈ മുതൽ വിചാരണ തടവുകാരനായി മുംബൈയിലെ തലോജാ ജയിലിൽ കഴിയുകയാണ് ഹാനി ബാബു. കണ്ണിൽ അണുബാധയുള്ള ഹാനി ബാബുവിന്  ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. 

ദില്ലി: ഭീമാ കോറൊഗാവ് കേസിൽ ജയിലിൽ കഴിയുന്ന ദില്ലി സർവകലാശാല അധ്യാപകൻ ഹാനി ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈ ജെജെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. കണ്ണിന്‍റെ അണുബാധയ്ക്കായുള്ള ചികിത്സയ്ക്കായാണ് ഹാനി ബാബുവിനെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹാനി ബാബുവിന് വിദഗ്ധ ചികിത്സ വേണമെന്നും ഇതിനായി ആശുപത്രി മാറ്റം ആവശ്യപ്പെടുമെന്നും കുടുംബം അറിയിച്ചു. ഹാനി ബാബുവിന്‍റെ കുടുംബം മുംബൈയില്‍ എത്തി. 

കഴിഞ്ഞ വർഷം ജൂലൈ മുതൽ വിചാരണ തടവുകാരനായി മുംബൈയിലെ തലോജാ ജയിലിൽ കഴിയുകയാണ് ഹാനി ബാബു. കണ്ണിൽ അണുബാധയുള്ള ഹാനി ബാബുവിന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. മേയ് മൂന്ന് മുതൽ ഇടത് കണ്ണിന് തീവ്ര അണുബാധയുണ്ടെന്നാണ് കുടുംബം പറയുന്നത്. അതിയായ വേദന മൂലം ഉറങ്ങാൻ പോലും കഴിയുന്നില്ല, ജയിലിലെ ജലക്ഷാമം കാരണം കണ്ണ് വ്യത്തിയാക്കാൻ കഴിയുന്നില്ലെന്നും കുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona