ദില്ലി: രാജ്യത്ത് ഇ സിഗരറ്റുകൾ നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇ സിഗരറ്റ് നിരോധിക്കാന്‍ തീരുമാനമെടുത്തിരുന്നു. സ്കൂൾ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഇ സിഗരറ്റ് ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. 

വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഇ സിഗരറ്റ് ഉണ്ടാക്കുന്നതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനൻസ് കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇ സിഗരറ്റുകൾ നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.