പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്. 

ദില്ലിയിൽ ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്. ദില്ലിയിലുണ്ടായ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ദില്ലിയിലെ വിവിധ മേഖലകളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

നേപ്പാളിൽ 24 മണിക്കൂറിന്റെ ഉണ്ടായത് 2 ഭൂചലനങ്ങളും ഒരു തുടർ ചലനവും. നേപ്പാൾ സമയം 9.07 pm ന് റിക്ടർ സ്കെയിലിൽ 5.7 രേഖപ്പടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.56ന് 4.1ഉം രേഖപ്പെടുത്തി. പുലർച്ചെ രണ്ട് പന്ത്രണ്ടിന് 6.3ഉം രേഖപ്പെടുത്തി. ആറുപേർ മരിച്ചു എന്നാണ് കണക്ക്

ഇന്ത്യയിലെ നോയിഡയിലും ഗുരുഗ്രാമിലും പത്ത് സെക്കന്റോളം ഭൂചലനം നീണ്ട് നിന്നു.ഭൂചലനം ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമായി നേപ്പാൾ സൈന്യത്തെ വിന്യസിച്ചു. നേപ്പാളിൽ ഭൂചലനത്തിൽ 5 പേർക്ക് പരിക്ക് പറ്റി. നിരവധി വീടുകൾ തകർന്നു. ദോത്തിയിലെ പലയിടങ്ങളിലും ഭൂചലനത്തെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി

Scroll to load tweet…
Scroll to load tweet…

ഭൂകമ്പത്തിന്‍റെ ആഴം 10 കിലോമീറ്ററെന്നാണ് സീസ്മോളജി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനാലാണ് ദില്ലിയിലും പരിസരങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടത്. 

Scroll to load tweet…