Asianet News MalayalamAsianet News Malayalam

കര്‍ണാടകയില്‍ നേരിയ ഭൂചലനം, വീടുകളില്‍ വിള്ളൽ 

വിജയപുരയിലെ കന്നൂര്‍ ഗ്രാമത്തില്‍ 40 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. 

earthquake in karnataka 4.6 magnitude in richter scale
Author
Bengaluru, First Published Jul 9, 2022, 12:52 PM IST

ബംഗ്ലൂരു : കര്‍ണാടകയില്‍ നേരിയ ഭൂചലനം. ബാഗല്‍കോട്ട്, വിജയപുര, ബെലഗാവി ജില്ലകളില്‍ രാവിലെ 6.22 നാണ് റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ചില വീടുകളില്‍ വിള്ളലുണ്ടായി. മൂന്ന് മുതല്‍ ആറ് സെക്കന്‍ഡ് വരെ പ്രകമ്പനം നീണ്ടുനിന്നു. വിജയപുരയിലെ കന്നൂര്‍ ഗ്രാമത്തില്‍ 40 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. 

അതേ സമയം, കർണാടകയുടെ തീരമേഖലയില്‍ കനത്ത മഴ തുടരുകയാണ്.  മണ്ണിടിഞ്ഞ് വീണും മരം വീണും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.  മംഗ്ഗൂരു, ഉഡുപ്പി,ചിക്കമംഗ്ലൂരു, ദക്ഷിണ കന്നഡ എന്നിവടങ്ങളില്‍ താഴ്ന്ന മേഖലയിലെ വീടുകളില്‍ വെള്ളം കയറി. കൃഷ്ണ നദി തീരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വ്യാപക കൃഷി നാശവുണ്ടായി. ഈ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയെ തുടർന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച വരെ അവധി നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 

അമർനാഥ് മേഘവിസ്ഫോടനം: രക്ഷാപ്രവർത്തനം ഊർജിതം, കണ്ടെത്താനുള്ളത് നാൽപ്പതോളം പേരെ

അമർനാഥ് മേഘവിസ്ഫോടനം: രക്ഷാപ്രവർത്തനം ഊർജിതം, കണ്ടെത്താനുള്ളത് നാൽപ്പതോളം പേരെ

 

അമർനാഥ്: ജമ്മു കശ്മീരിലെ അമർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. 16 മരണം ഇതുവരെ സ്ഥിരീകരിച്ചതായി ദുരന്ത നിവാരണ സേന (NDRF) അറിയിച്ചു. നാൽപ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഇന്തോ ടിബറ്റൻ ബോർ‍ഡർ പൊലീസ് (ITBP) അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നൂറോളം ഉദ്യോഗസ്ഥർ നാല് സംഘങ്ങളായി തിരിഞ്ഞ് രക്ഷാപ്രവർത്തനം തുരുകയാണെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കാർവാൾ പറഞ്ഞു. പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടില്ലെന്ന് എൻഡിആർഎഫ് സ്ഥിരീകരിച്ചു. മഴ തുടരുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നില്ല. കശ്മീർ ഐജി വിജയ്  കുമാറും ചിനാർ കോർപ്‍സ് കമാൻഡർ ഓജ്‍ലയും പ്രളയ മേഖല സന്ദർശിച്ചു. 

ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനം നടത്താനായി സജ്ജമായിരിക്കാൻ വ്യോമ സേനയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് നിർത്തിവെച്ച അമർനാഥ് തീർത്ഥാടന യാത്ര ഈ  ജൂൺ 30ന് ആണ് ആരംഭിച്ചത്. മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടതിൽ ഏറെയും തീർത്ഥാടകരാണ്. ക്ഷേത്രത്തില്‍ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്.

Follow Us:
Download App:
  • android
  • ios