കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഇന്നത്തെ സംസ്ഥാനത്തെ റാലികൾ റദ്ദാക്കിയിരുന്നു. എന്നാൽ അഞ്ചു മണിക്ക് നടക്കുന്ന വിർച്വൽ റാലിയിൽ പ്രധാനമന്ത്രി സംസാരിക്കും.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റോഡ് ഷോയും പദയാത്രകളും നിരോധിച്ചു. പൊതുപരിപാടികളിൽ 500 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഏഴാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെയാണ് അവസാനിക്കുന്നത്. മുപ്പത്തിയാറു സീറ്റുകളിലേക്ക് 26-നാണ് വോട്ടെടുപ്പ് നടക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഇന്നത്തെ സംസ്ഥാനത്തെ റാലികൾ റദ്ദാക്കിയിരുന്നു. എന്നാൽ അഞ്ചു മണിക്ക് നടക്കുന്ന വിർച്വൽ റാലിയിൽ പ്രധാനമന്ത്രി സംസാരിക്കും. ബംഗാൾ തെരഞ്ഞെടുപ്പ് സ്ഥിതി അവലോകനം ചെയ്യാൻ തെരഞ്ഞടുപ്പ് കമ്മീഷൻ വിളിച്ച യോഗം നാലു മണിക്ക് ചേരുന്നുണ്ട്. മാർഗനിർദേശങ്ങൾ ബംഗാളിലെ പ്രചാരണത്തിൽ ലംഘിക്കുന്നതിൽ കൊൽക്കത്ത ഹൈക്കോടതി ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു.
'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'
