രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തി എന്ന കേസിലാണ് പരിശോധന നടക്കുന്നത്.

ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റിൽ ഇഡി റെയ്ഡ്. വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും കരൂരിലെ സഹോദരന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തി എന്ന കേസിലാണ് പരിശോധന നടക്കുന്നത്.

രാവിലെ 7 മണിക്ക് അഞ്ച് കാറുകളിലായി ഉദ്യോഗസ്ഥർ എത്തുമ്പോൾ പ്രഭാത നടത്തത്തിനായി പുറത്തായിരുന്നു മന്ത്രി സെന്തിൽ ബാലാജി. 11 മണിയോടെ സിബിഐ ജീവനക്കാരെയും ഇഡി വിളിച്ചു വരുത്തി വിവരങ്ങൾ തേടി. കഴിഞ്ഞ മാസം ബാലാജിയുമായി അടുപ്പമുള്ള ചിലരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് തുടർച്ചയായ 8 ദിവസം റെയ്ഡ് നടത്തിയിരുന്നു. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്ന് ബലാജി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: തമിഴ്നാട്ടിൽ മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോ​ഗിക വസതിയിലും സഹോദരന്റെ വീട്ടിലും ഇ‍ഡി റെയ്ഡ്

അതിനിടെ, ജയലളിതക്കെതിരായ മോശം പരാമർശത്തിന്‍റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ എഐഎഡിഎംകെ പ്രമേയം പാസാക്കി. ജയലളിത അഴിമതിക്കാരിയെന്ന പരാമർശം അപലപനീയമാണെന്ന് പ്രതികരിച്ച എഐഎഡിഎംകെ നേതൃത്വം, അണ്ണാമലയ്ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. 

Also Read: തമിഴ്നാട്ടിൽ വീണ്ടും ഐടി വകുപ്പിന്‍റെ റെയ്ഡ്,മന്ത്രി വി.സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളില്‍ പരിശോധന

YouTube video player