ബലി പെരുന്നാൾ ദിനം ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനം സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെയെന്ന് ആശംസിച്ച മോദി, എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നുവെന്നും പറഞ്ഞു. 

ദില്ലി: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശം പകരുന്ന ബലി പെരുന്നാൾ നിറവിൽ രാജ്യം. ബലി പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രം​ഗത്തെത്തി. ഈ ദിനം സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ എന്നും എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഏവർക്കും ബലി പെരുന്നാൾ ആശംസകൾ. ഈ ദിനം നമ്മുടെ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ. എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നു"- പ്രധാനമന്ത്രി ആശംസിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും ബലി പെരുന്നാൾ ആശംസകൾ നേ‍ർന്നിരുന്നു.

ബലി പെരുന്നാൾ പ്രമാണിച്ച് എല്ലാവർക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുതായി രാഷ്ട്രപതി പറഞ്ഞു. ഈ ഉത്സവം ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കാനും മാനവികതയെ സേവിക്കാനും ഈ പവിത്രമായ വേള നമ്മെ പ്രചോദിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തുന്നതിനായി കൂടുതൽ നിശ്ചയദാർഢ്യത്തോടെ നമുക്ക് മുന്നേറാമെന്നും രാഷ്ട്രപതി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറ‍ഞ്ഞു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, കോൺ​ഗ്രസ് എംപി പ്രിയങ്ക ​ഗാന്ധി തുടങ്ങിയവരും ആശംസകൾ നേ‍ർന്നു. സന്തോഷം നിറഞ്ഞ ബക്രീദ് ആശംസിക്കുന്നുവെന്നും ഇന്നത്തെ ഈ ദിനം നിങ്ങളുടെ വീടുകളിൽ സ്നേഹവും ഒരുമയും നിറയ്ക്കട്ടെയെന്നും രാഹുൽ ​ഗാന്ധി ആശംസിച്ചു. ബലി പെരുന്നാൾ ആശംസകൾ നേ‍ർന്ന പ്രിയങ്ക ​ഗാന്ധി, ഈ സന്തോഷകരമായ വേള എല്ലാ വീടുകളിലും സമാധാനവും സ്നേഹവും ഐശ്വര്യവും എത്തിക്കട്ടെയെന്നും പറഞ്ഞു. എല്ലാവർക്കും സന്തോഷവും അനുഗ്രഹങ്ങളും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവവും നേരുന്നുവെന്നും പ്രിയങ്ക ​ഗാന്ധി ആശംസിച്ചു.