എട്ടുപേരിൽ ആറ്പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി അധികൃതർ വ്യക്തമാക്കി. ​ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചു. 


രാജസ്ഥാൻ: ജയ്പൂർ-ബിക്കാനീർ ദേശീയപാതയിൽ ബസ്സും വാനും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. ദേശീയപാതയിലെ മൂടൽ മഞ്ഞ് മൂടിയിരിരുന്നതാണ് അപകടകാരണമെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. എട്ടുപേരിൽ ആറ്പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി അധികൃതർ വ്യക്തമാക്കി. ​ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചു. 

ഗുജറാത്തില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ തീപിടുത്തം, ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്കൂള്‍...

മരിച്ചവർ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. റോഡിൽ മൂടൽ മഞ്ഞ് മൂലം വാൻ ഡ്രൈവർക്ക് എതിർദിശയിൽ നിന്ന് വരുന്ന ബസ് കാണാൻ കഴിയാത്തതാകാം അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. രാജൽദേസർ, രതൻഗഡ് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘങ്ങൾ കേസ് അന്വേഷിച്ചുവരികയാണെന്ന് അവർ പറഞ്ഞു.

ര​ജൗ​രി​യി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴു​പേ​ർ മ​രി​ച്ചു ...