രാഷ്ട്രപിതാവ് ഗാന്ധിജിയും സർദാർ വല്ലഭായി പട്ടേലും സ്വപ്നം കണ്ട ഇന്ത്യയിലേക്ക് എട്ട് വർഷം കൊണ്ട് രാജ്യം എത്തിച്ചേർന്നതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.
രാജ് കോട്ട്: ഗാന്ധിജിയും സർദാർ വല്ലഭായി പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പെടുക്കാൻ എട്ട് വർഷവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരുടെ ഉന്നമനമായിരുന്നു ഗാന്ധിജി സ്വപ്നം കണ്ടത്. ബിജെപി ഭരണത്തിലിരുന്ന കഴിഞ്ഞ എട്ട് വർഷവും അവര്‍ സ്വപ്നം കണ്ട ഇന്ത്യയിലേക്ക് എത്തിച്ചേരാണ് ശ്രമിച്ചതെന്നും ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി നരേന്ദ്രമോദി അവകാശപ്പെട്ടു.
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടിയാണ് കേന്ദ്രസർക്കാർ നിലകൊള്ളുന്നത്. ദരിദ്രം അനുഭവിക്കുന്ന മൂന്ന് കോടിയോളം ആളുകൾക്ക് വീട് നൽകാൻ സർക്കാരിന് സാധിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്തും പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ സർക്കാരിന് സാധിച്ചുവെന്നും പ്രധാനമന്ത്രിയും അവകാശപ്പെട്ടു.
ഗുജറാത്തിലെ രാജ്കോട്ടിൽ പട്ടേൽ സേവാ സമാജ് നിർമ്മിച്ച മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സർക്കാറിന്‍റെ കാലത്ത് ഗുജറാത്തിൽ വികസന പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നില്ലെന്നും ഫയലുകൾ മനപ്പൂർവം മടക്കി അയച്ചിരുന്നതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഗുജറാത്തിൽ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പട്ടേൽ സമുദായത്തിന് കരുത്തുള്ള മേഖലയിൽ മോദി വമ്പൻ റാലി നടത്തുന്നത്. വൈകീട്ട് ഗാന്ധിനഗറിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി 175 കോടി ചെലവിൽ നിർമിച്ച നാനോ യൂറിയ പ്ലാന്റും ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് വരെ എല്ലാ മാസവും മോദി ഗുജറാത്തിൽ സന്ദർശനം നടത്തും.
'ഞാന്‍ വിശ്വസിക്കുന്നത് സയന്‍സില്‍'; അന്ധവിശ്വാസികള്‍ക്ക് വികസനം കൊണ്ടുവരാന്‍ പറ്റില്ലെന്ന് മോദി
