Asianet News MalayalamAsianet News Malayalam

വോട്ടെടുപ്പിനിടെ സംഘര്‍ഷം; മണിപ്പൂരിലെ ആറ് ബൂത്തുകളില്‍ റീ പോളിങ്

ഉഖ്‌റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക. 

election commission orders repolling in manipur's six polling stations
Author
First Published Apr 28, 2024, 2:42 PM IST | Last Updated Apr 28, 2024, 2:42 PM IST

ദില്ലി: മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായ ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്‌റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക. 

കഴിഞ്ഞദിവസത്തെ പോളിങ്ങിനിടെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു. 19ന് ആദ്യഘട്ട പോളിങ് നടന്നപ്പോഴും വിവിധയിടങ്ങളില്‍ സംഘര്‍ഷവും വെടിവെപ്പും ഉണ്ടായിരുന്നു. തുടര്‍ന്ന് 11 ബൂത്തുകളിലും റീ പോളിങ് നടത്തിയിരുന്നു. ഇന്നലെ ബിഷ്ണുപൂരില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരുക്കേറ്റ രണ്ട് ജവാന്മാരുടെ നില ഗുരുതരമായി തുടരുകയാണ്.

'നടുറോഡില്‍ നിര്‍ത്തിയിട്ട ബൈക്ക്, കസേരയില്‍ വിപിൻ കുമാർ'; ഒറ്റ ലക്ഷ്യം, ഒടുവിൽ പിടിയില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios