ദില്ലി: ദില്ലി വെടിവെപ്പിന്‍റെ പശ്ചാത്തലത്തില്‍ സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപിയെ സ്ഥാനത്ത് നിന്ന് നീക്കി. ഡിസിപി ചിന്മയ്‌ ബിസ്വാളിനെയാണ് നീക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. വെടിവെപ്പ് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നല്‍കാനും നിർദേശം നല്‍കിയിട്ടുണ്ട്.  ജാമിയയിലും ഷഹീൻ ബാഗിലും ഉണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിൽ ആണ് നടപടി. പകരം കുമാർ ഗ്യനേഷ്  ഡിസിപി ആയി ചുമതലയേല്‍ക്കും.

കൂടുതല്‍ വായ്ക്കാം ജാമിയക്ക് മുന്നില്‍ അര്‍ധരാത്രി വെടിവയ്പ്, ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടെന്ന് സൂചന

കഴിഞ്ഞ ദിവസം രാത്രിയും ജാമിയ ക്ക് മുന്നിൽ വെടിവയ്പ് ഉണ്ടായിരുന്നു. സ്കൂട്ടറിൽ എത്തിയ രണ്ടുപേര്‍ ക്യാംപസിന്റെ അഞ്ചാം ഗേറ്റിന് മുന്നിൽ നിന്ന് ആകാശത്തേക്ക്  വെടിവയ്ക്കുകയായിരുന്നു. ആർക്കും പരിക്കില്ല. പൊലീസ് കേസിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തു. നേരത്തെ  ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തും വെടിവെപ്പ് നടന്നിരുന്നു. വെടിവയ്പ്പ് നടത്തിയ പ്രതി കപിൽ ഗുജ്ജാറിനെ കോടതി രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.