പുൽവാമ ഭീകരാക്രമണത്തെത്തുട‍ർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ അലോസരങ്ങൾ തെരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ സുനിൽ അറോറ

ലഖ്നൗ: കൃത്യ സമയത്ത് തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തെത്തുട‍ർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ അലോസരങ്ങൾ തെരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ സുനിൽ അറോറ മാധ്യമങ്ങളോട് പറഞ്ഞു. 

തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്താനായി മൂന്നു ദിവസത്തെ യുപി സന്ദർശനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘം.