ഭോപ്പാല്‍: മധ്യപ്രദേശിലെ പന്നാ ടൈഗര്‍ റിസര്‍വ്വില്‍ റേഞ്ച് ഓഫീസറെ ആനകൊന്നു. റാം ബഹദൂര്‍ എന്ന ആനയാണ്  52കാരനായ റേഞ്ച് ഓഫീസര്‍ ആര്‍ കെ ഭഗത്തിനെ കൊന്നത്. ഭഗത്തിനെ തുമ്പിക്കൈകൊണ്ട് ചുഴറ്റി എറിയുകയും കൊമ്പുകൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നു. 

ടൈഗര്‍ റിസര്‍വിലെ ഒരു കടുവയെ കൊലപ്പെടുത്തിയ അപകടകാരിയായ മറ്റൊരു കടുവയെ കണ്ടെത്താന്‍ വേണ്ടിയാണ് ഭഗത്തും സംഘവും റാം ബഹദൂര്‍ അടക്കമുള്ള കൊമ്പനാനകളെ ഉപയോഗിച്ചത്. എന്നാല്‍ ആന അക്രമകാരിയാകുകയും ഭഗത്തിനെ കുത്തിക്കൊല്ലുകയുമായിരുന്നു. 

ആന പെട്ടന്ന് അപകടകാരിയാകാനുണ്ടായ കാരണം വ്യക്തമല്ല. രാം ബഹദൂര്‍ അടക്കമുള്ള എട്ട് ആനകളെ ചത്തീസ്ഗഡില്‍നിന്ന് 20 വര്‍ഷം  മുമ്പ് കൊണ്ടുവന്നതാണ്