ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലേക്ക് വന്ന പണം വകമാറ്റിയെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഫറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ വീണ്ടും കേസിൽ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്നാണ് പുതിയ നോട്ടീസ്.  

ദില്ലി: നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുളളക്ക് ഇഡി നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്.. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസിലാണ് ഫറൂഖ് അബ്ദുള്ളയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.നേരത്തെയും ഈ കേസിൽ ചോദ്യം ചെയ്തിരുന്നു.ഫറൂഖ് അബ്ദുളള ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്തെ 43 കോടിയുടെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.

തൃശൂരിൽ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ ആക്രമണം; അക്രമിയെ കീഴ്പ്പെടുത്തി പൊലീസ്

https://www.youtube.com/watch?v=MZdQqK1NFMw