സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന്, വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ രാഹുലിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നാളത്തേക്ക് മാറ്റുകയായിരുന്നു
ദില്ലി : നാഷണല്‍ ഹെറാള്‍ഡ് (National herald case) കേസില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ഗാന്ധിയെ (Rahul Gandhi) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിയോടെ ഹാജരാകാനാണ് നോട്ടീസ്. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ രാഹുലിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നാളത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.
അതേ സമയം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഴുവൻ എംപിമാരും ദില്ലിയിലെത്തി. നാളെ പൊലീസ് തടഞ്ഞാല്‍ എംപിമാരുടെ വീടുകളിലോ ജന്തര്‍മന്തറിലോ സമരം നടത്താനാണ് തീരുമാനം.
'പ്രതിഷേധിക്കുന്ന യുവാക്കൾക്ക് മുന്നിലും മോദി മുട്ടുമടക്കും, കര്‍ഷക സമരത്തിലേത് പോലെ': രാഹുൽ
2012 ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നണ് കേസിനാസ്പദമായ പരാതി.
'വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കി'; രാഹുൽ ഗാന്ധി
രാഹുൽഗാന്ധി എം.പിയുടെ ഫണ്ടില്‍ നിന്നുള്ള 40 ലക്ഷം രൂപ തല്‍ക്കാലം വേണ്ടെന്ന് മുക്കം നഗരസഭ
വയനാട് ലോക്സഭ എം.പി രാഹുൽ ഗാന്ധി തന്‍റെ മണ്ഡലത്തിലെ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. മുക്കം സി.എച്ച്.സി. വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരുന്നതിനാൽ എം.പി. ഫണ്ട് തനത് വർഷത്തിൽ ചെലവഴിക്കാൻ പ്രയാസമാണെന്ന് കാണിച്ചാണ് മുക്കം നഗരസഭ സെക്രട്ടറി കോഴിക്കോട് ജില്ലാ കലക്റ്റർക്ക് കത്ത് നൽകിയത്.
അഗ്നിപഥ് പദ്ധതി കര്‍ഷകനിയമം പോലെ ഉപേക്ഷിക്കേണ്ടി വരും; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
എന്നാൽ ഇടതുപക്ഷം ഭരിക്കുന്ന മുക്കം നഗരസഭയുടെ രാഷ്ട്രീയമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം എം.എൽ.എ ലിന്‍റോ ജോസഫിന്‍റെ നേതൃത്വത്തിൽ ആശുപത്രി വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരുന്നതിനിടെയാണ് യാതൊരു പ്ലാനുമില്ലാതെ എം.പി. ചെറിയ ഫണ്ട് അനുവദിച്ചതിലും രാഷ്ട്രീയമുണ്ടെന്നും ആരോപണമുണ്ട്.
