കർഷക രോഷത്തിന് മുന്നിൽ കീഴടങ്ങിയത് പോലെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നിലും മോദിക്ക് മുട്ട് മടക്കേണ്ടി വരും.
ദില്ലി: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ (Agnipath Scheme) രാജ്യവ്യാപകമായുണ്ടാകുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾ. പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കർഷക രോഷത്തിന് മുന്നിൽ കീഴടങ്ങിയത് പോലെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നിലും മോദിക്ക് മുട്ട് മടക്കേണ്ടി വരും. എൻഡിഎ സര്‍ക്കാരിന്റെ എട്ട് വർഷത്തെ ഭരണത്തിൽ ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.
അതേ സമയം, രാജ്യത്ത് നടപ്പിലാക്കാനൊരുങ്ങുന്ന അഗ്നിപഥ് സ്കീം ഉടൻ പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സ്കീമിനെതിരായ പ്രതിഷേധങ്ങളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണ് പുതിയ സ്കീം. യുവാക്കളുടെ തൊഴിലിനെയും പ്രതികൂലമായി ബാധിക്കും. പദ്ധതി അടിയന്തരമായി പിൻവലിക്കണം. എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്ത് വരണം. സൈന്യത്തിലെ സ്ഥിരം റിക്രൂട്ട്മെൻറ്കൾ വർധിപ്പിക്കുകയാണ് വേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി.
'സെക്കന്തരാബാദിലേത് ആസൂത്രിത പ്രതിഷേധം,വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരം', ആര്‍പിഎഫ് റിപ്പോര്‍ട്ട്
Agnipath scheme : പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം, അഗ്നിവീര്‍ അംഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ചു


'സെക്കന്തരാബാദിലേത് ആസൂത്രിത പ്രതിഷേധം,വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരം', ആര്‍പിഎഫ് റിപ്പോര്‍ട്ട്
ഹൈദരാബാദ്: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെയായ (Agnipath Scheme) പ്രതിഷേധം പലസംസ്ഥാനങ്ങളിലും ആക്രമാസക്തമാകുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിലെ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയുണ്ടായ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ മരിക്കുകയും പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പ്രതിഷേധം ആസൂത്രിതമായിരുന്നുവെന്നാണ് റെയിൽവേ പൊലീസ് ഫോഴ്സ് നൽകുന്ന റിപ്പോര്‍ട്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ഒരു വിഭാഗം ആഹ്വാനം ചെയ്തതിരുന്നതായാണ് ആര്‍പിഎഫിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത്. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്നവരാണ് പ്രതിഷേധിച്ചത്. ഇവർക്ക് ജോലി ലഭിച്ചേക്കില്ലെന്ന് ഉദ്യോഗാർത്ഥികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചാരണം നടന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതിനെതിരെ വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
