കെജ്രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല, അതിനാലാണ് സമയം ആവശ്യപ്പെടാൻ നീങ്ങുന്നതെന്നും ഇഡി അറിയിച്ചു. ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തിയിട്ടുണ്ട്.

ദില്ലി: മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നാളെ കോടതിയില്‍ ഹാജരാക്കും. ഇഡിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യം ചെയ്യാൻ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്.

കെജ്രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല, അതിനാലാണ് സമയം ആവശ്യപ്പെടാൻ നീങ്ങുന്നതെന്നും ഇഡി അറിയിച്ചു. ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തിയിട്ടുണ്ട്.

അതേസമയം കെജ്രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ ഇഡി ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കെജ്രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

ദില്ലിയില്‍ ആകെയും പൊലീസ് സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി മാത്രമല്ല, ഇതര പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പുള്ള പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷയും വര്‍ധിപ്പിച്ചിരിക്കുന്നത്. 

Also Read:- ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ; ജയിലിൽ നിന്ന് ഭരിക്കുമെന്ന് എഎപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo