യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതായാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ചെന്നൈ: അബുദാബിയിലേക്ക് 280 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ അഗ്നിബാധ. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. എത്തിഹാദ് എയർവേസിന്റെ വിമാനത്തിന്റെ ഇടത് ചിറകിൽ ടേക്ക് ഓഫിനൊരുങ്ങുന്നതിനിടെയാണ് തീ പിടിച്ചത്. പിന്നാലെ വിമാനം ടേക്ക് ഓഫ് ഉപേക്ഷിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതായാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം വിമാനത്തിലെ തീ നിയന്ത്രണ വിധേയമാക്കി. ചെന്നൈയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയതായിരുന്നു ഇ വൈ 0343 എന്ന വിമാനം. രാവിലെ 10.15നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്.



