അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്ന ബാബാ രാംദേവിന്റെ പ്രസ്താവനയാണ് വിവാദത്തിന് തുടക്കം. 

ഡെറാഡൂണ്‍: ഡോക്ടര്‍മാരെ വീണ്ടും വെല്ലുവിളിച്ച് യോഗാചാര്യന്‍ ബാബാ രാംദേവ്. നിങ്ങളുടെ അച്ഛനുപോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാനാകില്ലെന്നാണ് ബാബാ രാംദേവിന്റെ പുതിയ വിവാദ പ്രസ്താവന. സോഷ്യല്‍മീഡിയയിലൂടെയാണ് രാംദേവിന്റെ വിവാദ വീഡിയോ പുറത്തുവിടുന്നത്. അറസ്റ്റ് രാംദേവ് എന്ന ഹാഷ്ടാഗിനെതിരെയാണ് രാംദേവ് രംഗത്തെത്തിയത്. അവര്‍ വെറുതെ ശബ്ദമുണ്ടാക്കുകയാണ്. തഗ് രാംദേവ്, മഹാതഗ് രാംദേവ്, ജിറാപ്തര്‍ രാംദേവ് തുടങ്ങിയ ട്രെന്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഇവരുടെ പിതാക്കള്‍ക്കുപോലും തന്നെ അറസ്റ്റ് ചെയ്യാനാകില്ലെന്നും രാംദേവ് വീഡിയോയില്‍ പറഞ്ഞു. 

അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്ന ബാബാ രാംദേവിന്റെ പ്രസ്താവനയാണ് വിവാദത്തിന് തുടക്കം. ബാബാ രാംദേവിന്റെ പ്രസ്താവനക്കെതിരെയ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ശക്തമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി രാംദേവ് രംഗത്തെത്തി. 

Scroll to load tweet…

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ബാബാ രാംദേവിന് കത്തെഴുതി. ഡോക്ടര്‍മാരെയും ആധുനിക വൈദ്യശാസ്ത്രത്തെയും അപമാനിച്ച രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി. 1000 കോടിയുടെ മാനനഷ്ടക്കേസ് രാംദേവിനെതിരെ ഫയല്‍ ചെയ്യാനും ഐഎംഎ തീരുമാനിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona