Asianet News MalayalamAsianet News Malayalam

വോട്ടെണ്ണലിൽ കൃതിമം കാണിക്കാൻ ബിജെപി ശ്രമിക്കുന്നതായി അഖിലേഷ് യാദവ്

88 മുതല്‍ 326  സീറ്റുകള്‍ വരെ  ബിജെപിക്ക് കിട്ടുമെന്നാണ്  ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്‍ഡ്യ  ഫലംപ്രവചിക്കുന്നത്. ബിജപിക്ക് മുന്‍തൂക്കം പ്രവചിക്കുമ്പോഴും സമാജ് വാദി പാര്‍ട്ടിക്ക് ചലനമുണ്ടാക്കാനാകുമെന്നും ചില  ഫലങ്ങള്‍ചൂണ്ടിക്കാട്ടുന്നു. 

EVMs being tampered says Akhilesh Yadav ahead of UP poll results
Author
Lucknow, First Published Mar 8, 2022, 8:44 PM IST

ലക്നൗ: ഉത്തര്‍പ്രദേശിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക ക്രമേക്കട് നടന്നെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് (Akhilesh Yadav Alleges Tampering in EVMs). വാരാണസിയിലെ കേന്ദ്രത്തില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തിയെന്നും അഖിലേഷ് ആരോപിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ അഖിലേഷ് യാദവ് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണിതെന്നും പറഞ്ഞു.  പരാജയം തിരിച്ചറിഞ്ഞതിലുള്ള വിഭ്രാന്തിയാണ് ആരോപണത്തിന് പിന്നിലെന്ന് ബിജെപി തിരിച്ചടിച്ചു. ഏഴ് ഘട്ടമായി നടന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചയാണ് സമാപിച്ചത്. വോട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം യുപിയിൽ ബിജെപിക്ക് തുടർഭരണം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചയാണ് യുപിയിലെ വോട്ടെണ്ണൽ. 403 അംഗ നിയമസഭയിൽ 202 സീറ്റാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. 

88 മുതല്‍ 326  സീറ്റുകള്‍ വരെ  ബിജെപിക്ക് കിട്ടുമെന്നാണ്  ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്‍ഡ്യ  ഫലംപ്രവചിക്കുന്നത്. ബിജപിക്ക് മുന്‍തൂക്കം പ്രവചിക്കുമ്പോഴും സമാജ് വാദി പാര്‍ട്ടിക്ക് ചലനമുണ്ടാക്കാനാകുമെന്നും ചില  ഫലങ്ങള്‍ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം പുറത്തുവന്ന സര്‍വ്വേഫലങ്ങളെല്ലാം പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് മുന്നേറ്റമാണ് പ്രവചിക്കുന്നത്. ടുഡേയ്സ് ചാണക്യ നൂറിലധം സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. ഒരു സര്‍വ്വേയും കോണ്‍ഗ്രസിന് അനുകൂലമല്ല. 23 മുതല്‍ 38 സീറ്റ് വരെ മണിപ്പൂരില്‍ ബിജെപി നേടുമ്പോള്‍ 10 മുതല്‍ 17 വരെ കോണ്‍ഗ്രസ് ഒതുങ്ങുമെന്നാണ് പ്രവചനം.  ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്ന ഉത്തരാഖണ്ഡില്‍ രണ്ട് സര്‍വ്വേകള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. ഇ‍ഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗോവയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്നാണ് പ്രവചനം.

Follow Us:
Download App:
  • android
  • ios