ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗര്‍ഗ് രംഗത്ത്.  ധനമന്ത്രിയുമൊത്തുള്ള ഔദ്യോഗിക ജീവിതം തൃപ്തികരമായിരുന്നില്ലെന്നും മുന്‍ഗാമിയായ അരുണ്‍ ജയ്റ്റ്‌ലിയെ പോലെ മാന്യ വ്യക്തിത്വമായിരുന്നില്ല നിര്‍മ്മല സീതരാമനെന്നും ഗര്‍ഗ് അഭിപ്രായപ്പെട്ടു.  

സുഭാഷ് ചന്ദ്ര ഗര്‍ഗ്

മുന്‍ ധാരണയോടെയാണ് നിര്‍മ്മല സീതാരാമന്‍ ഇടപെട്ടത്. ധനമന്ത്രി നിര്‍ബന്ധപൂര്‍വ്വം മന്ത്രാലയത്തില്‍ നിന്ന് തന്നെ മാറ്റുകയായിരുന്നുവെന്നും ഗര്‍ഗ് ആരോപിച്ചു. സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചതിന് പിന്നാലെയെഴുതിയ ബ്ലോഗിലാണ് നിര്‍മ്മല സീതാരാമനെതിരായ സുഭാഷ് ചന്ദ്രഗര്‍ഗിന്റെ പരാമര്‍ശം