Asianet News MalayalamAsianet News Malayalam

എക്സിറ്റ് പോൾ: ഹിമാചലിൽ ആത്മവിശ്വാസത്തോടെ ബിജെപി, സർക്കാർ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ജയറാം താക്കൂർ

ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും തങ്ങൾക്ക് അനുകൂലമാണെന്നും ബിജെപി ശക്തമായ സർക്കാർ ഉണ്ടാക്കും എന്നും ഹിമാചൽ മുഖ്യമന്ത്രി

Exit Poll BJP will form Govt in Himachal Pradesh Says CM Jai Ram Thakur
Author
First Published Dec 5, 2022, 8:33 PM IST

ഷിംല : ഹിമാചലിൽ ബിജെപി - കോൺഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി ജയറാം താക്കൂർ. ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും തങ്ങൾക്ക് അനുകൂലമാണെന്നും ബിജെപി ശക്തമായ സർക്കാർ ഉണ്ടാക്കും എന്നും ഹിമാചൽ മുഖ്യമന്ത്രി പറഞ്ഞു. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 35 സീറ്റുകളാണ്.

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവ്വെ ഒഴിച്ച് മറ്റ് നാല് എക്സിറ്റ് പോൾ സർവ്വെകളും ബിജെപിക്ക് അനുകൂലമായ ഫലം പ്രവചിക്കുന്നത്. ന്യൂസ് എക്സ് ബിജെപിക്ക്  117 മുതൽ 140 സീറ്റുകൾ പ്രവചിക്കുമ്പോൾ കോൺഗ്രസിന് 34 മുതൽ 51 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. എന്നാൽ ഇന്ത്യ ടുഡെ 24 മുതൽ 34 സീറ്റ് വരെ പ്രവചിക്കുകയും കോൺഗ്രസ് 30 മുതൽ 40 സീറ്റ് വരെ ലഭിക്കുമെന്നും സൂചിപ്പിക്കുന്നു. 

അതേസമയം ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്നാണ് എക്സിറ്റ് പോൾ ഫലങഅങൾ സൂചിപ്പിക്കുന്നത്.  ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ നിലവിൽ ഭരിക്കുന്ന ബിജെപിക്ക് 69 - 91 നും ഇടയിൽ സീറ്റ് മാത്രമാണ് നേടാനാകുക എന്ന് പ്രവചിക്കുന്നു. എന്നാൽ ദില്ലി ഭരിക്കുന്ന ആം ആദ്മി പാർട്ടി 149 നും 171 നും ഇടയിൽ സീറ്റ് നേടുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 2017 ൽ 182 സീറ്റാണ് ബിജെപി ‌നേടിയിരുന്നത്. 

ടൈംസ് നൌ ഇടിജി സർവ്വെയും ആംആദ്മി പാർട്ടി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം നേടുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. 146 മുതൽ 156 വരെ സീറ്റ് വരെ ആംആദ്മി നേടുമെന്നാണ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. എന്നാൽ ബിജെപി 84 മുതൽ 94 വരെ സീറ്റുകൾ നേടും എന്നും പ്രവചിക്കുന്നു. ഇരു സർവ്വെകളിലും കോൺഗ്രസിന് കാര്യമായ നേട്ടം പ്രവചിക്കുന്നില്ല. 

Read More : ഹിമാചലിൽ ബിജെപി തന്നെ; ബിജെപിക്ക് അധികാര തുടര്‍ച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

Follow Us:
Download App:
  • android
  • ios