എബിപിസി വോട്ടര്‍ സര്‍വ്വേ ഫലത്തില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. 

ദില്ലി: ഉത്തരാഖണ്ഡ് (Uttarakhand Election) നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൌ വീറ്റോ എക്സിറ്റ് പോൾ, ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ, ടുഡേയ്സ് ചാണക്യ ന്യൂസ് 24 തുടങ്ങിയവ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് പറയുന്നത്. 

ടൈംസ് നൌ വീറ്റോ എക്സിറ്റ് പോൾ ഫലപ്രകാരം ബിജെപി 37 സീറ്റുകളും കോൺഗ്രസ് 31 ഉം ആംആദ്മി പാർട്ടി ഒരുസീറ്റും മറ്റുള്ള പാർട്ടികൾ ഒന്നുവീതം സീറ്റ് നേടുമെന്നും പ്രവചിക്കുന്നു. ഹുമയൂൺ റീജിയണിലും ഗഡ്വാൾ റീജിയണിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ടൈംസ് നൌ എക്സിറ്റ് പോൾ ഫലം. ടുഡേയ്സ് ചാണക്യ ന്യൂസ് 24 എക്സിറ്റ് പോള്‍ ബിജെപിക്ക് 43 സീറ്റുകളും കോണ്‍ഗ്രസിന് 24 സീറ്റുകളും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുമാണ് പ്രവചിക്കുന്നത്. ആം ആദ്മി ഒരു സീറ്റ് പോലും നേടില്ലെന്നാണ് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍ ഫലം.

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലപ്രകാരം ബിജെപിക്ക് 36 മുതല്‍ 46 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് 20 മുതല്‍ 30 സീറ്റുകള്‍ വരെയും എന്നാണ് പ്രവചനം. ഇടിജി റിസര്‍ച്ച് ബിജെപിക്ക് 37 -40 ഉം കോണ്‍ഗ്രസിന് 29 -32 ഉം എഎപി ഒരു സീറ്റുമാണ് പ്രവചിക്കുന്നത്. ന്യൂസ് എക്സ് ബിജെപിക്ക് 31-33, കോണ്‍ഗ്രസിന് 33-35, ആംആദ്മിക്ക് 0-3 സീറ്റുകളും റിപ്പബ്ലിക് ടിവി ബിജെപിക്ക് 35-39, കോണ്‍ഗ്രസിന് 28-34, ആംആദ്മിക്ക് 0-3, സീറ്റുകളുമാണ് പ്രവചിക്കുന്നത്.

എന്നാല്‍ എബിപിസി വോട്ടര്‍ സര്‍വ്വേ ഫലം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 32 മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് എബിപി സി വോട്ടർ സര്‍വ്വേ ഫലത്തിലള്ളത്. 

YouTube video player

എക്സിറ്റ്പോൾ ഫലങ്ങൾ ഒറ്റനോട്ടത്തിൽ

  • ഉത്തർപ്രദേശ്

ബിജെപിക്ക് അധികാരത്തുടർച്ച
ബിജെപി ഭൂരിപക്ഷം നേടുമെന്ന് എല്ലാ എക്സിറ്റ്പോളുകളും
വിവിധ എക്സിറ്റ്പോളുകളിൽ ബിജെപിക്ക് 211 മുതൽ 277 വരെ സീറ്റുകൾ
സമാജ്‌വാദി പാർട്ടിക്ക് 116 മുതൽ 165 വരെ സീറ്റുകൾ

  • പഞ്ചാബ്

ആം ആദ്മി അധികാരത്തിലേക്ക് എന്ന് എക്സിറ്റ്പോളുകൾ
എല്ലാ എക്സിറ്റ്പോളുകളിലും ആം ആദ്മിക്ക് മുൻ‌തൂക്കം
 60 മുതൽ 100 സീറ്റുകൾവരെ നേടുമെന്ന് എക്സിറ്റ്പോളുകൾ
പഞ്ചാബിൽ കോൺഗ്രസിന് വൻ തകർച്ചയെന്ന് എക്സിറ്റ്പോളുകൾ
പഞ്ചാബിൽ കോൺഗ്രസ് പരമാവധി 31 സീറ്റിൽ ഒതുങ്ങും

  • മണിപ്പൂർ

ബിജെപി ഭരണം തുടരുമെന്ന് എക്സിറ്റ്പോളുകൾ
എല്ലാ എക്സിറ്റ്പോളുകളിലും ബിജെപിക്ക് മുൻ‌തൂക്കം
ബിജെപി മണിപ്പൂരിൽ 23 മുതൽ 38 വരെ സീറ്റുകൾ നേടും
കോൺഗ്രസ് മണിപ്പൂരിൽ 10 മുതൽ 17 വരെ സീറ്റുകളിൽ ഒതുങ്ങും

  • ഗോവ

പ്രവചനാതീത പോരാട്ടം
ഇഞ്ചോടിഞ്ചു പോരാട്ടമെന്ന് എല്ലാ എക്സിറ്റ്പോളുകളും
ബിജെപിക്ക് 13 മുതൽ 22 വരെ സീറ്റുകൾ കിട്ടുമെന്ന് പ്രവചനം
കോൺഗ്രസിന് 11 മുതൽ 19 വരെ സീറ്റുകൾ കിട്ടുമെന്ന് പ്രവചനം