ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പോളിംഗ് ഇന്ന് വൈകിട്ട് ആറ് മണിക്ക് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. 

നോയിഡ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന് ഭരണതുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഏഴ് ഘട്ടമായി നീണ്ട ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പോളിംഗ് ഇന്ന് വൈകിട്ട് ആറ് മണിക്ക് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. വിവിധ ദേശീയ മാധ്യമങ്ങളും ഏജൻസികളും എക്സിറ്റ് പോളുകൾ ഫലങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. 

വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ - 

റിപ്പബ്ളിക് ടിവി - പി മാർക്ക് സർവ്വേ

  • ബിജെപി - 240+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
  • എസ്.പി - 140+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
  • ബി.എസ്.പി - 17 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
  • കോൺ​ഗ്രസ് - 4 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

ന്യൂസ് എക്സ് എക്സിറ്റ് പോൾ 

  • ബിജെപി - 211 മുതൽ 225 സീറ്റുകൾ വരെ
  • എസ്.പി - 146 മുതൽ 160 സീറ്റുകൾ വരെ
  • കോണ്ഗ്രസ് - 4 മുതൽ ആറ് സീറ്റുകൾ വരെ
  • ബിഎസ്.പി - 14 മുതൽ 24 വരെ സീറ്റുകൾ

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ 

  • ബിജെപി 288 - 326
  • കോണ്ഗ്രസ് 71 - 101
  • ബിഎസ്പി 3-9
  • കോണ്ഗ്രസ് 1-3

പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ 

  • ബിജെപി - 211/225
  • എസ്.പി - 146/160
  • ബി.എസ്.പി - 14/24
  • കോൺ​ഗ്രസ് - 4/6 

മാട്രിസ് എക്സിറ്റ് പോൾ 

  • ബിജെപി - 262/277
  • എസ്.പി - 140
  • ബി.എസ്.പി - 17

ജൻകീബാത്ത് 

  • ബിജെപി 222 - 260 വരെ
  • എസ്.പി 135 - 165 
  • ബി.എസ്.പി 04- 09 
  • കോണ്ഗ്രസ് 01-03

2017-ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം - 

  • ബിജെപി - 312
  • എസ്.പി - 47
  • ബി.എസ്.പി - 19
  • കോണ്ഗ്രസ് - 7
  • അപ്നാദൾ - 6