ചെന്നൈ: നെയ്‍വേലി ലിഗ്നൈറ്റ് പ്ലാന്‍റിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് മരണം, 17 ജീവനക്കാർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കുടല്ലൂർ ജില്ലയിലാണ് അപകടമുണ്ടായത്. എഎൻഐ റിപ്പോർട്ട് പ്രകാരം പ്ലാന്‍റിന്‍റെ രണ്ടാം സ്റ്റേജിലെ ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ എൻഎൽസി ലിഗ്നൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.