സുരക്ഷാസേനയെ ലക്ഷ്യം വച്ചായിരുന്നു സ്ഫോടനം എന്ന നിഗമനത്തിലാണ് പൊലീസ്. ഇവിടെ ഇപ്പോള്‍ പൊലീസ് പരിശോധന നടത്തുകയാണ്. 

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് ശേഷം തുടങ്ങിയ സംഘര്‍ഷങ്ങള്‍ കശ്മീര്‍ താഴ്വരയില്‍ അവസാനിക്കാതെ തുടരുന്നു. പുല്‍വാമയ്ക്ക് അടുത്ത് ത്രാലില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. സ്ഫോടനം നടന്ന ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ പൊലീസ് മേഖലയാകെ വളഞ്ഞ് പരിശോധന നടത്തുകയാണ്. സുരക്ഷാസേനയെ ലക്ഷ്യം വച്ചായിരുന്നു സ്ഫോടനം എന്ന നിഗമനത്തിലാണ് പൊലീസ്.