യാതൊരു നിയമ നടപടിയും ഇന്ത്യക്കെതിരെ ഇല്ലെന്ന മറുപടി എഫ് 16 കമ്പനി നൽകിയതോടെ പാക് സെൻസര്‍ ബോര്‍ഡ് ചെയര്‍മാൻ ട്വീറ്റ് പിൻവലിച്ച് വിശദീകരണ കുറിപ്പിട്ടു
ദില്ലി: പാക് അതിര്‍ത്തി കടന്നെത്തിയ എഫ് 16 വിമാനം ജമ്മുകശ്മീരിൽ വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ അകവാശ വാദം തെറ്റാണെന്നും ഇതിനെതിരെ വിമാന നിര്‍മ്മാണ കമ്പനി നിയമ നടപടിയിലേക്ക് നീങ്ങുകയാണെന്നുമായിരുന്നു പാക് വാദം. സോഷ്യല്‍ മീഡിയയിൽ അടക്കം ഈ വാര്‍ത്തക്ക് വൻ പ്രചാരവും കിട്ടി. ഉന്നത ഉദ്യോഗസ്ഥർ പോലും വലിയ തോതിൽ ഷെയര്‍ ചെയ്ത വാര്‍ത്തയ്ക്കാണ് വിമാന നിര്‍മ്മാണ കമ്പനി തിരുത്തുമായി രംഗത്തെത്തിയത്.
വാര്‍ത്ത ഷെയര്‍ ചെയ്ത പാക് സെൻസര്‍ബോര്‍ഡ് ചെയര്‍മാൻ ഡാനിയൽ ഗിലാനിയുടെ ട്വീറ്റിന് നൽകിയ മറുപടിയിൽ വിമാന നിര്‍മ്മാതാക്കളായ ലൊക്കീഡ് മാര്‍ട്ടിന്‍റെ ഇന്ത്യൻ ഉപകമ്പനി അധികൃതര്‍ നൽകിയ മറുപടിയിലാണ് നടപടി വാര്‍ത്ത തള്ളുന്നത്. യാതൊരു നിയമ നടപടിയും ഇന്ത്യക്കെതിരെ ഇല്ലെന്ന മറുപടി എഫ് 16 കമ്പനി നൽകിയതോടെ പാക് സെൻസര്‍ ബോര്‍ഡ് ചെയര്‍മാൻ ട്വീറ്റ് പിൻവലിച്ച് വിശദീകരണ കുറിപ്പിട്ടു. വെബ്സൈറ്റിൽ നിന്ന് എടുത്ത വാര്‍ത്ത തെറ്റായി ട്വീറ്റ് ചെയ്തിൽ ക്ഷമ ചോദിച്ചാണ് ദാനിയൽ ഗിലാനിയുടെ മറുപടി.
കരാര്‍ പ്രകാരം ആഭ്യന്തര സംഘര്‍ഷങ്ങൾക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കും മാത്രമെ എഫ് 16 വിമാനങ്ങൾ പാകിസ്ഥാന് ഉപയോഗിക്കാൻ കഴിയു. ഈ നിബന്ധന ലംഘിച്ച് പാകിസ്ഥാൻ എഫ് 16 വിമാന അതിര്‍ത്തികടന്ന് ആക്രമണത്തിന് ഉപയോഗിച്ചെന്നാണ് ഇന്ത്യയുടെ വാദം.
